Categories: Gossips

ഇത്തവണ ഓണത്തിന് തിയറ്ററുകളില്‍ തീ പാറും; മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, കളംപിടിക്കാന്‍ പൃഥ്വിരാജും

ഇത്തവണ ഓണത്തിനു സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടവും ബോക്‌സ്ഓഫീസില്‍ കാണാമെന്ന പ്രത്യേകത ഇത്തവണ ഓണത്തിനുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ് ഇത്തവണ ഓണം റിലീസായി തിയറ്ററുകളിലെത്തുക. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് മോണ്‍സ്റ്ററും റോഷാക്കും.

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുറമേ ഓണം സീസണില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങളും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് ഓണത്തിനു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന മറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

6 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

6 hours ago

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള ആളാണ് സില്‍ക്ക് സ്മിത

അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന…

6 hours ago

എട്ട് വര്‍ഷത്തെ ഇടവേള; കാരണം പറഞ്ഞ് സംവൃത

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്…

7 hours ago

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

11 hours ago