ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിമിഷ സജയൻ. ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ താരം മലയാളി മനസുകളിൽ ഇടംപിടിക്കാനും താരത്തിന് സാധിച്ചു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ അഭിനയ മികവ് തെളിയിക്കുന്നതാണ് ഈ പുരസ്കാരങ്ങളെല്ലാം.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. വീഡിയോസിലൂടെയും ഫൊട്ടോസിലൂടെയും അടിക്കടി ആരാധകരെ സജീവമാക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും വൈറലാവുകയാണ്.
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് നിമിഷയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ജൂണ്‍ 10 ന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ യാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
നിരവധി വ്യത്യസ്തമായ വേഷങ്ങള് കൊണ്ട് മലയാളികളുടെ മനസ്സില്…