Lakshmi Priya
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ താനാണ് വിന്നര്‍ ആകേണ്ടിയിരുന്നതെന്ന് നടി ലക്ഷ്മിപ്രിയ. നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് ലക്ഷ്മിപ്രിയ പടിയിറങ്ങിയത്. എന്നാല്‍, പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ താനാണ് വിജയിക്കേണ്ടിയിരുന്നതെന്ന് തോന്നുന്നു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ബിഗ് ബോസ് ഷോ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
‘ എനിക്ക് പിആര്‍ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഫൈനല്‍ ഫോറില്‍ എത്തിയത്. അതിനെ ഒന്നാം സമ്മാനമായി കരുതുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയത് ലക്ഷ്മിപ്രിയ ആയാണ്. തിരിച്ചുവരുമ്പോള്‍ എല്‍പി ആയി. എല്ലാവരുടേയും കമന്റ്സ് ഒക്കെ വായിക്കുമ്പോള്‍ ഞാനായിരുന്നു വിന്നര്‍ ആകേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നുന്നു. അങ്ങനെയാണ് പലരുടേയും അഭിപ്രായം,’ ലക്ഷ്മിപ്രിയ പറഞ്ഞു.
Lakshmi Priya
കുലസ്ത്രീ വിളിയില്‍ അഭിമാനമുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘കുലസ്ത്രീ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടൊന്നും ഇല്ല. പക്ഷേ, കുലസ്ത്രീ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തോന്നുന്നത് കുലത്തിലുള്ള സ്ത്രീ, കുലത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന സ്ത്രീ. എന്ന് പറയുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്, അഭിമാനമാണ് ആ വാക്ക് കേള്‍ക്കുമ്പോള്‍. പിന്നെ ആ കുലം, ഇത്രയും ദിവസം എന്റെ കുലം എന്ന് പറയുന്നത് നൂറ് ദിവസത്തെ കുലം ബിഗ് ബോസ് കുലമായിരുന്നു. ആ ബിഗ് ബോസ് കുലത്തെ നന്നായി പരിപോഷിപ്പിച്ച് ഊട്ടി ഉറക്കി എല്ലാവരുടേയും സന്തോഷത്തിലും സങ്കടത്തിലുമൊക്കെ പങ്കുചേര്‍ന്ന കുലസ്ത്രീയാണ് ഞാന്‍. കുലസ്ത്രീ ആയി ഇരിക്കുന്നത് ചെറിയ നേട്ടമല്ല, വലിയ നേട്ടമാണ്’ ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…