Categories: latest news

Happy Birthday Mamukkoya: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ മാമുക്കോയയുടെ പ്രായം അറിയുമോ?

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന നടന്‍ മാമുക്കോയ ഇന്ന് പിറന്നാള്‍ നിറവില്‍. മാമുക്കോയയുടെ 76-ാം ജന്മദിനമാണ് ഇന്ന്. 1946 ജൂലൈ അഞ്ചിനാണ് മാമുക്കോയയുടെ ജനനം.

എന്നാല്‍ കഴിഞ്ഞ 28 വര്‍ഷമായി മാമുക്കോയ തന്റെ ജന്മദിനം അത്ര സന്തോഷത്തോടെയല്ല ഓര്‍ക്കുന്നത്. കാരണം തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ വിടവാങ്ങിയത് ഇതേ ദിവസം തന്നെയാണ്. മറ്റാരുമല്ല, കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ.

Mamukkoya

കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനമാണിന്ന്. ബഷീര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനാണ് തന്റെ 86-ാം വയസ്സില്‍ ബഷീര്‍ വിടവാങ്ങിയത്. ബഷീറിന്റെ ആരാധകനും സുഹൃത്തുമൊക്കെയാണ് നടന്‍ മാമുക്കോയ. ബഷീറിനെ കുറിച്ച് നിരവധി ഓര്‍മകള്‍ മാമുക്കോയ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അത്രത്തോളം ആത്മബന്ധമുണ്ട് ഇരുവരും തമ്മില്‍. മാമുക്കോയയുടെ ജന്മദിനവും ബഷീറിന്റെ ഓര്‍മദിനവും ഒരേ ദിവസം വന്നത് അവര്‍ തമ്മിലുള്ള സൗഹൃദംകൊണ്ട് കൂടിയാകാം.

ബഷീറിന്റെ മരണശേഷം തന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ മാമുക്കോയ അത്ര തല്‍പരനല്ല. കാരണം, ജൂലൈ അഞ്ച് തന്റെ ജന്മദിനമായല്ല മറിച്ച് ബഷീറിന്റെ ഓര്‍മദിനമായി ഓര്‍ക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് മാമുക്കോയി പറഞ്ഞിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago