വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന നടന്‍ മാമുക്കോയ ഇന്ന് പിറന്നാള്‍ നിറവില്‍. മാമുക്കോയയുടെ 76-ാം ജന്മദിനമാണ് ഇന്ന്. 1946 ജൂലൈ അഞ്ചിനാണ് മാമുക്കോയയുടെ ജനനം.
എന്നാല്‍ കഴിഞ്ഞ 28 വര്‍ഷമായി മാമുക്കോയ തന്റെ ജന്മദിനം അത്ര സന്തോഷത്തോടെയല്ല ഓര്‍ക്കുന്നത്. കാരണം തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ വിടവാങ്ങിയത് ഇതേ ദിവസം തന്നെയാണ്. മറ്റാരുമല്ല, കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ.
കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനമാണിന്ന്. ബഷീര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനാണ് തന്റെ 86-ാം വയസ്സില്‍ ബഷീര്‍ വിടവാങ്ങിയത്. ബഷീറിന്റെ ആരാധകനും സുഹൃത്തുമൊക്കെയാണ് നടന്‍ മാമുക്കോയ. ബഷീറിനെ കുറിച്ച് നിരവധി ഓര്‍മകള്‍ മാമുക്കോയ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അത്രത്തോളം ആത്മബന്ധമുണ്ട് ഇരുവരും തമ്മില്‍. മാമുക്കോയയുടെ ജന്മദിനവും ബഷീറിന്റെ ഓര്‍മദിനവും ഒരേ ദിവസം വന്നത് അവര്‍ തമ്മിലുള്ള സൗഹൃദംകൊണ്ട് കൂടിയാകാം.
ബഷീറിന്റെ മരണശേഷം തന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ മാമുക്കോയ അത്ര തല്‍പരനല്ല. കാരണം, ജൂലൈ അഞ്ച് തന്റെ ജന്മദിനമായല്ല മറിച്ച് ബഷീറിന്റെ ഓര്‍മദിനമായി ഓര്‍ക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് മാമുക്കോയി പറഞ്ഞിട്ടുണ്ട്.
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില് നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില് അദ്ദേഹത്തിന് പിറന്നാള്‍…