Categories: latest news

സ്റ്റൈലിഷായി ശാലിൻ സോയ; ചിത്രങ്ങൾ കാണാം

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എൽസമ്മ എന്ന ആൺക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്‌ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാൽ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.

ഫ്യു ഹ്യൂമൻസ് പ്രൊഡക്‌ഷൻ ഹൗസ് ആണ് നിർമാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്. അലക്‌സാണ്ടർ പ്രശാന്തിനെ കൂടാതെ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ്‌ ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

സാരിയില്‍ ഗ്ലാമറസായി മഡോണ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

47 minutes ago

അതിസുന്ദരിയായി വീണ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

51 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

13 hours ago