Categories: latest news

ഫ്ലോറൽ ഡിസൈനിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും സാധിക; ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

മിനസ്ക്രീനിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷൻ സീരിയൽ, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാധികയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും വൈറലാകുന്നു. ഫ്ലോറൽ ഡിസൈനിലുള്ള ഫ്രോക്ക് ധരിച്ച് ഗ്ലാമറസായാണ് താരം ക്യമാറയ്ക്ക് പോസ് ചെയ്യുന്നത്.

സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകൻ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രിൽ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകൾകൊണ്ട് പലപ്പോഴും വാർത്തകളിൽ താരം ഇടംപിടിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago