മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് എസ്തേർ അനിൽ. ബാലതാരം എന്ന ലേബലിൽ നിന്ന് മാറി ലീഡ് റോളുകൾ അഭിനയിച്ചു തുടങ്ങിയ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.
ഉത്തരേന്ത്യൻ യാത്രയുമായി അവധിക്കാല ആഘോഷത്തിലാണ് ഇപ്പോൾ താരം. ഹിമാചൽ പ്രദേശിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തേർ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഉത്തരേന്ത്യൻ പര്യടനം. എന്തൊക്കെയാണെങ്കിലും എസ്തേറിന്റെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേറിന്റെ സിനിമ അരങ്ങേറ്റം, ഒൻപതാം വയസിൽ. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായുള്ള വേഷം എസ്തേർ മികച്ചതാക്കി. പിന്നീട് എങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം തന്റെ അഭിനയ മികവ് തെളിയിച്ചു.
ദൃശ്യം, ഓൾ, കുഞ്ഞനന്തന്റെ കട തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെല്ലാം അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തേറായിരുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…