Kaniha
നാല്‍പ്പതിനെ സ്വാഗതം ചെയ്ത് നടി കനിഹ. ജൂലൈ മൂന്ന് ഞായറാഴ്ചയായിരുന്നു താരത്തിന്റെ 40-ാം ജന്മദിനം. ചിന്തകളില്‍ കൂടുതല്‍ കൃത്യതയോടെ, ചെയ്ത തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നാല്‍പ്പതിനെ സ്വാഗതം ചെയ്യുന്നതായി കനിഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കറുപ്പ് വസ്ത്രത്തില്‍ ഗ്ലാമറസായുള്ള ചിത്രങ്ങളും കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Kaniha
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.
Kaniha
1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതായെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
Kaniha
2009 ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര് യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 – ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
മസ്കുലാർ ഡിസ്ട്രോഫി എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന…
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്യാമ്പസ്…
ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…
സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…
സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…