Categories: latest news

ബിഗ് ബോസ് മലയാളത്തിന് ഒരു ലേഡി വിന്നറെ കിട്ടുന്നത് ആദ്യമായി; ചരിത്രമെഴുതി ദില്‍ഷ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളത്തിന്റെ ടൈറ്റില്‍ വിന്നറാകുന്നത്. ബിഗ് ബോസ് മലയാളം നാലാം പതിപ്പിലാണ് ദില്‍ഷയുടെ സുവര്‍ണ നേട്ടം. ഫൈനല്‍ ത്രിയില്‍ ഒരു വനിത മത്സരാര്‍ഥിയും രണ്ട് പുരുഷ മത്സരാര്‍ഥികളുമാണ് ഉണ്ടായിരുന്നത്.

മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി രണ്ടാം സ്ഥാനത്തും റിയാസ് സലിം മൂന്നാം സ്ഥാനത്തും എത്തി. വോട്ടുകള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ച ദില്‍ഷ വിന്നറുമായി. 50 ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്.

Dilsha

മുന്‍പ് ബിഗ് ബോസിന്റെ ആദ്യ മൂന്ന് പതിപ്പുകളിലും പുരുഷ മത്സരാര്‍ഥികളാണ് വിന്നറായത്. നാലാം പതിപ്പില്‍ ആ പതിവ് ദില്‍ഷ തെറ്റിച്ചു. ഏകദേശം 21 കോടി വോട്ടുകളാണ് അവസാന വാരത്തില്‍ പോള്‍ ചെയ്യപ്പെട്ടത്. അതില്‍ 39 ശതമാനം വോട്ട് നേടിയാണ് ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നറായത്.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

15 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

15 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

16 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

22 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

22 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

22 hours ago