Categories: Gossips

അമല്‍ നീരദ് ഇനി ബിലാലിന്റെ തിരക്കിലേക്ക്; മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ വര്‍ഷം ഡിസംബറില്‍ ബിലാല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് അമല്‍ നീരദിന്റെ തീരുമാനം. വന്‍ ബജറ്റിലാണ് സിനിമ ഉദ്ദേശിക്കുന്നത്. വിദേശത്തടക്കം ചിത്രീകരണം നടക്കും. 2023 ല്‍ ബിലാല്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

Mammootty – Bilal

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാല്‍ നീണ്ടുപോയത്. വിദേശ ഷെഡ്യൂള്‍ കൂടുതലായതിനാല്‍ കോവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ഷൂട്ടിങ് ആരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ഭീഷ്മ പര്‍വ്വം സംവിധാനം ചെയ്തത്. ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വന്‍ ഹിറ്റായി.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

29 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

31 minutes ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

33 minutes ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ ചിത്രങ്ങളുമായി വീണ

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

1 hour ago

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago