Categories: latest news

ഗ്ലാമറസ് ലുക്കിൽ രമ്യ പാണ്ഡ്യൻ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളം സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത് തമിഴ് അഭിനേത്രി രമ്യ പാണ്ഡ്യനാണ്.

താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രറ്റികളിൽ ഒരാൾകൂടിയാണ് രമ്യാ പാണ്ഡ്യൻ. തമിഴ് ബിഗ് ബോസ് സീസൺ 4ൽ തേർഡ് റണ്ണർഅപ്പും ബിഗ് ബോസ് അൾട്ടിമേറ്റ് സെക്കൻഡ് റണ്ണർഅപ്പുമായിരുന്നു താരം. കുക്ക് വിത്ത് കോമളി എന്ന കുക്കറി ഷോയിലും താരം രണ്ടാം സ്ഥാനം നേടിയിരുന്നു.

2015ൽ ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമ അരങ്ങേറ്റം. പിന്നാലെ അഭിനയിച്ച ജോക്കർ, ആൺ ദേവദൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ താരത്തിന്റെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

തമിഴ് സംവിധായകൻ ദുരൈ പാണ്ഡയന്റെ മകളാണ് 31കാരി രമ്യ. ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ രമ്യ റിസേർച്ച് ഡവലപ്മെന്റ് അനലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായ ഷെല്ലിക്കൊപ്പമാണ് രമ്യ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

19 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

19 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

1 day ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

1 day ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

2 days ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

2 days ago