Categories: latest news

പൂളിൽ നിന്ന് കടലിലേക്കും തിരിച്ചും; വൈറലായി ലക്ഷ്മി റായിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ

തെന്നിന്ത്യയിൽ ഗ്ലാമറസ് റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന താരങ്ങളിലൊരാളാണ് ലക്ഷ്മി റായി. ലക്ഷ്മി റായ് തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്.

ബിക്കിനിയിലുള്ള ചിത്രങ്ങളുടെ ഒരു സീരിസ് തന്നെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിൽ സിംഹഭാഗം ഫൊട്ടോകളും ബിക്കിനിയിലോ സ്വിം സ്യൂട്ടിലോ ഉള്ളവയാണ്.

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇൻഡസ്ട്രികൾക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നർത്തകി കൂടിയാണ്.

2005ൽ തമിഴ് ചിത്രം കർക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണൻ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും താരമെത്തി.

ഒരു കുട്ടനാടൻ ബ്ലോഗാണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മോൺസ്റ്ററാണ് വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളിൽ ഒന്ന്.

ജോയൽ മാത്യൂസ്

Recent Posts

എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…

12 hours ago

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…

12 hours ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…

12 hours ago

ദൃശ്യം 3ന്റെ ബിടിഎസ് പുറത്ത്

മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…

12 hours ago

ആരുടേയും സിമ്പതി വേണ്ട; അഭിരാമി

സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…

12 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago