മലയാളത്തിലെ മുൻനിര നായികമാരിൽ അനായാസം ഗ്ലാമറസ് റോളുകൾ ചെയ്യുന്നവരിൽ പ്രധാനിയാണ് ശ്വേത മേനോൻ. മോഡലിങ്ങിലൂടെയാണ് ശ്വേതയുടെ സിനിമ അരങ്ങേറ്റവും.
അത്തരത്തിൽ പത്ത് വർഷം മുൻപ് പകർത്തിയ ഒരു ഗ്ലാമറസ് ഫൊട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. നിതിൻ റായ് എന്ന ഫൊട്ടോഗ്രാഫറുടേതാണ് ചിത്രം. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഒരു ദശാബ്ദം പഴക്കമുള്ള ഫൊട്ടോ ശ്വേത പങ്കുവെച്ചത്.
മലയാളത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരം 1984 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
1993ന് ശേഷം മലയാളത്തിൽ നിന്ന് വലിയൊരു ഇടവേളയെടുത്ത താരം 13 വർഷങ്ങൾക്ക് ശേഷം കീർത്തി ചക്രയിലൂടെയാണ് ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് നടത്തുന്നത്. രണ്ടാം വരവിൽ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ മികച്ചതാക്കാൻ ശ്വേതയ്ക്ക് സാധിച്ചു.
ശ്വേതയിലെ അഭിനയത്രിയെ തേടി രണ്ട് തവണയാണ് സംസ്ഥാന പുരസ്കാരം എത്തിയത്. ഒരു ഫിലിം ഫെയർ പുരസ്കാരവും രണ്ട് സൈമ അവാർഡുകളും അവർ നേടിയിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…