Categories: latest news

ഹോട്ട് ലുക്കിൽ വീണ്ടും സാധിക; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

മിനസ്ക്രീനിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷൻ സീരിയൽ, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാധികയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും വൈറലാകുന്നു. സ്മാർട് കാഷ്വൽ വെയറിലാണ് താരം ക്യമാറയ്ക്ക് പോസ് ചെയ്യുന്നത്.

സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകൻ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രിൽ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകൾകൊണ്ട് പലപ്പോഴും വാർത്തകളിൽ താരം ഇടംപിടിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

19 hours ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

19 hours ago

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

1 day ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

1 day ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

2 days ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

2 days ago