Categories: latest news

കങ്കണയും കിയാറയും വരെ പിന്നിൽ; ഇന്റർനെറ്റ് ലോകത്ത് മിന്നും താരം ഈ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

അസാധാരണമായ ഫാഷൻ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർഫി ജാവേദ്. ടെലിവിഷൻ താരമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങുന്ന താരം ഇപ്പോഴിത ഇന്റർനെറ്റ് ലോകത്തും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.

ലോകമെമ്പാടും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 100 ഏഷ്യക്കാരിൽ ഉർഫി 57-ാം സ്ഥാനത്തെത്തി. കിയാര അദ്വാനി, കങ്കണ റണാവത്ത്, മൗനി റോയ്, കൃതി സനോൺ എന്നിവരെയെല്ലാം പിന്തള്ളിയാണ് ഉർഫിയുടെ കടന്നുവരവ്.

അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ്.

ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.

സിറ്റി മോണ്ടോസറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉർഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago