Categories: Gossips

റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും ! ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി പുതിയ ചിത്രം

കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അവസാന ഷെഡ്യൂളിനായി റോഷാക്ക് ടീം ദുബായിലാണ് ഇപ്പോള്‍ ഉള്ളത്. റോഷാക്കില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരാഴ്ചയോളം നീണ്ട ഷെഡ്യൂളാണ് ദുബായിലുള്ളത്. അതിനുശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും അഭിനയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Rorschach

ദുബായില്‍ അവസാന ഷെഡ്യൂളിനായി മമ്മൂട്ടി എത്തിയപ്പോള്‍ ആസിഫ് അലിയും ദുബായില്‍ തന്നെയുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റോഷാക്കിലെ അതിഥി വേഷം ചെയ്യാനാണ് ആസിഫ് അലി ദുബായില്‍ എത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സംവിധായകന്‍ നിസാം ബഷീറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ആസിഫ് റോഷാക്കില്‍ അഭിനയിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ദുബായിലേക്ക് എത്തിയതെന്നാണ് വിവരം. ക്ലൈമാക്സിലാണ് ആസിഫ് അലിയുടെ റോളെന്നും റിപ്പോര്‍ട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

2 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

2 days ago