Categories: latest news

പോസുകൾ കഥപറയും; ഗ്ലാമറസ് സെൽഫികളുമായി സംയുക്ത

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് സംയുക്ത മേനോൻ. കൈവച്ച കഥാപാത്രങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചമാക്കി പ്രേക്ഷക പ്രശംസ നേടിയ താരം.

മോളിവുഡിലെ യുവ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങി മുന്നോട്ട് കുതിക്കുകയാണ് സംയുക്ത. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സംയുക്ത ഏറ്റവും ഒടുവിൽ ഇൻസ്റ്റയിൽ പങ്കുവെച്ച സെൽഫികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കടുവയുടെ പ്രെമോഷന്റെ ഭാഗമായി ദുബായിലെത്തിയപ്പോഴെടുത്ത ഗ്ലാമറസ് സെൽഫികൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞ താരം. തെലുങ്കിലെ അരങ്ങേറ്റം ചിത്രം പവൻ കല്യാൺ നായകനായി എത്തുന്ന ഭീംല നായക് ആണ്. അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ചിതമാണ് ഭീംല നായക്.

ധനുഷിന്റെ നായികയായി വാത്തിയിലും സംയുക്തയെത്തും. ടൊവിനോയുടെ നായികയായി തീവണ്ടിയിലാണ് സംയുക്തിയുടെ അരങ്ങേറ്റം. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

4 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago