Categories: Gossips

കമല്‍ഹാസന്റെ വില്ലന്‍ മമ്മൂട്ടിയോ? ആരാധകര്‍ കാത്തിരിക്കുന്ന കോംബോ വരുന്നതായി റിപ്പോര്‍ട്ട്

വിക്രം മെഗാഹിറ്റ് ആയതിനു പിന്നാലെ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെയ്യാന്‍ ഉലകനായകന്‍ കമല്‍ഹാസന്‍. ഇത്തവണ കമല്‍ഹാസനൊപ്പം മമ്മൂട്ടി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ആദ്യമായാണ് കമല്‍ഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നത് !

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ ഇനി അഭിനയിക്കുക. ഈ ചിത്രത്തില്‍ കമലിനൊപ്പം മമ്മൂട്ടിയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ആരാധകര്‍ ഇപ്പോള്‍ തന്നെ വലിയ ആവേശത്തിലാണ്.

Kamal Haasan

‘കമല്‍ഹാസന്‍ 233’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയേയും തമിഴ് സൂപ്പര്‍താരം ചിമ്പുവിനേയും പരിഗണിക്കുന്നുണ്ടെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് കമല്‍ നേരിട്ട് മമ്മൂട്ടിയോട് സംസാരിച്ചതായാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഓഗസ്റ്റോടെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago