Categories: latest news

‘വ്യത്യസ്തയാകുമ്പോൾ’; അനുശ്രീയുടെ ഫൊട്ടോഷൂട്ട് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനുശ്രീ. ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ ഒട്ടെറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അനുശ്രീ മോഡലിങ്ങിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമായ താരം ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

‘വ്യത്യസ്തയാകുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലുള്ള പാന്റ്സും ടോപ്പും അണിഞ്ഞുള്ള ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. തനി നാടൻ വേഷത്തിലാണ് പലപ്പോഴും താരം ബിഗ് സ്ക്രീനിൽ എത്താറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടർച്ചയായ വർഷങ്ങളിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരുപിടി കഥാപാത്രങ്ങളുമായി അനുശ്രീ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരുന്നു.

കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോൾ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

5 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago