Categories: latest news

പ്രിയപ്പെട്ടവനൊപ്പമുള്ള ആദ്യ വിമാന യാത്രം; സന്തോഷം പങ്കുവെച്ച് കീർത്തി സുരേഷ്

മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയാകെ ഇളക്കി മറിച്ച് തന്റെ അഭിനയം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കീർത്തി സുരേഷ്. ഇവിടെ നിന്നെല്ലാം നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.

ഇത്തരത്തിൽ തന്റെ ഫോളോവേഴ്സ് ആയിട്ടുള്ളവരെ ഒരു തരത്തിലും കീർത്തി നിരാശരാക്കുകയുമില്ല. കൃത്യമായ ഇടവേളകളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഫൊട്ടോസും വീഡിയോസുമായും താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്.

താരത്തെ പോലെ തന്നെ കീർത്തിയുടെ പ്രിയപ്പെട്ട പെറ്റ് നൈക്കി എന്ന പട്ടികുട്ടിയും സമൂഹ മാധ്യമങ്ങളിലെ താരമാണ്. തന്റെ പട്ടികുട്ടിക്കൊപ്പമുള്ള ആദ്യ വിമാന യാത്രയുടെ ചിത്രങ്ങളും അതിന്റെ സന്തോഷവും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം.

ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലീഡ് റോളിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി. പിന്നീട് കോളിവുഡിലും ടോളിവുഡിലും മാത്രമാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ കീർത്തി ടൊവീനോയുടെ നായികയായാകും ഇനി ബിഗ് സ്ക്രീനിലെത്തുന്നത്. വാശി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

3 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago