സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ എന്നതിലുപരി ഒറ്റ സിനിമകൊണ്ട് തന്നെ തെന്നിന്ത്യയിൽ തരംഗം സൃഷ്ടിക്കാൻ സാധിച്ച സംവിധായികയാണ് ഐശ്വര്യ രജനികാന്ത്. ചെറിയ സിനിമ കരിയറിൽ സംവിധായികയായും പിന്നണി ഗായികയായും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ഐശ്വര്യ. തന്റെ പ്രധാന വിശേഷങ്ങൾക്കൊപ്പം വർക്ക്ഔട്ട് വീഡിയോസും ഫൊട്ടോസും താരം അടിക്കടി പങ്കുവെക്കാറുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ഐശ്വര്യ. ഏറെ നേരം ജിമ്മിൽ ചെലവഴിക്കാനും അവർ താൽപര്യം കാണിക്കാറുണ്ട്.
അടുത്തിടെ സൂപ്പർ താരം ധനൂഷുമായുള്ള വിവാഹ ബന്ധം താരം വേർപ്പെടുത്തിയിരുന്നു. ഏറെ ഞെട്ടലോടെയാണ് തെന്നിന്ത്യൻ സിനിമ ലോകം ആ വാർത്ത ഉൾകൊണ്ടത്. വേർപിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.
2012ൽ പുറത്തിറങ്ങിയ ‘3’ ആണ് ഐശ്വര്യ സംവിധായികയുടെ കുപ്പായം അണിയുന്ന ആദ്യ ചിത്രം. 2015ൽ വൈ രാജ വൈ എന്ന ചിത്രവും പിന്നീട് സിനിമ വീരൻ എന്ന ഡോക്യുമെന്ററിയും അവർ സംവിധാനം ചെയ്തു.
സംവിധായിക ആകുന്നതിന് മുൻപ് പിന്നണി ഗാനരംഗത്തും ഐശ്വര്യ തന്റെ മികവ് തെളിയിച്ചിരുന്നു. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ റീമ സെന്നിന് ഡബ്ബ് ചെയ്തതും ഐശ്വര്യയാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…