Categories: Reviews

കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ച് പ്രിയന്‍ ഓട്ടത്തിലാണ്; കയ്യടി നേടി മമ്മൂട്ടിയുടെ അതിഥി വേഷം

കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറി പ്രയദര്‍ശന്‍. C/O സൈറാ ബാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്ത ‘പ്രിയന്‍ ഓട്ടത്തിലാണ്’ തിയറ്ററുകളില്‍. ഷറഫുദ്ദീന്‍ നായകനായ ചിത്രത്തിനു പ്രേക്ഷകരില്‍ നിന്നു മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ പ്രിയദര്‍ശന്‍ എന്ന പ്രിയന്റെ പിന്നാലെയാണ് സിനിമ സഞ്ചരിക്കുന്നത്. വളരെയധികം പ്രത്യേകതകളുള്ള ആളാണ് കഥയിലെ നായകന്‍. സ്വന്തം കാര്യങ്ങള്‍ പോലും മാറ്റിവെച്ച് നാട്ടുകാര്‍ക്ക് വേണ്ടി ഏത് പാതിരാത്രിയിലും ഓടുന്ന ആളാണ് പ്രിയന്‍. അറിഞ്ഞും അറിയാതെയും പല തലവേദനകളും കൃത്യമായി പ്രിയനെ തേടിയെത്തുന്നു. അങ്ങനെ ഒരു ദിവസം പ്രിയനെ തേടിയെത്തുന്ന സങ്കീര്‍ണമായ ചില കാര്യങ്ങളും അത് പ്രിയന്‍ ഓടിനടന്ന് ചെയ്യുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

കേള്‍ക്കുമ്പോള്‍ തന്നെ രസകരമായി തോന്നുന്നതാണ് സിനിമയുടെ പ്ലോട്ട്. ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും സങ്കീര്‍ണതകളിലൂടെ ഓടിക്കുകയും ചെയ്യുന്ന പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ ഷറഫുദ്ദീന്‍ മികച്ചതാക്കി. ബിജു സോപാനത്തിന്റെ കുട്ടേട്ടന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ നിറഞ്ഞു ചിരിപ്പിച്ചു. സുധി കോപ്പ, ജാഫര്‍ ഇടുക്കി, നൈല ഉഷ, ഹരിശ്രീ അശോകന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗസ്റ്റ് റോളും സിനിമയെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നു.

അഭയ് കെ.കുമാര്‍, അനില്‍ കുര്യന്‍ എന്നിവരുടേതാണ് തിരക്കഥ. വളരെ ലളിതമായി ഒരു ഫീല്‍ ഗുഡ് ചിത്രം അവതരിപ്പിക്കാന്‍ ആവശ്യമായ കൃത്യമായ ചേരുവകള്‍ തിരക്കഥയില്‍ ഇരുവരും പ്ലേസ് ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. ശബരീഷ് വര്‍മ, പ്രജീഷ് പ്രേം, വിനായക് ശശികുമാര്‍ എന്നിവരാണ് രസകരമായ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് പോസുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

6 hours ago

ആ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

1 day ago

ഗര്‍ഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാന്‍ പറഞ്ഞു; രാധിക ആപ്‌തെ

ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…

1 day ago

ബിഗ്‌ബോസിലെ ഗെയിം പ്ലാന്‍ പറഞ്ഞ് അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

1 day ago