VP Khalid
ചലച്ചിത്ര നടന്‍ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.
വൈക്കത്ത് ടൊവിനോ തോമസ് നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചാണ് മരണം. ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരുടെ പിതാവാണ്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ എന്ന പരമ്പരയിലെ സുമേഷ് എന്ന രസികന്‍ കഥാപാത്രമാണ് ഖാലിദിനെ ഏറെ പ്രശസ്തനാക്കിയത്.
വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ടൊവിനൊ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…