Categories: Gossips

മികച്ച അഭിപ്രായം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ ചിത്രം; ‘വാശി’ എത്ര നേടിയെന്നോ?

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം വാശി. മികച്ച അഭിപ്രായം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നേടാന്‍ ടൊവിനോ ചിത്രത്തിനു സാധിച്ചില്ല. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് വാശി നേടിയത് 85 ലക്ഷം രൂപ !

ബോക്‌സ് ഓഫീസില്‍ നിന്ന് ഒരു കോടി രൂപ പോലും നേടാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങുകയാണ് ചിത്രം. ജൂണ്‍ 17 നാണ് വാശി റിലീസ് ചെയ്തത്. വാശിക്ക് മുന്‍പ് റിലീസ് ചെയ്ത ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ടും തിയറ്ററുകളില്‍ പരാജയമായിരുന്നു.

ഒരേ പ്രഫഷനിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് വാശിയില്‍ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വക്കീല്‍ പണിയാണ്. എന്നാല്‍ ഒരു കേസിന്റെ ഭാഗമായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നു. പിന്നീട് കളി കാര്യമാകുന്നു. പ്രഫഷനില്‍ സ്വന്തമായി ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് എബിന്‍ മാത്യു, മാധവി മോഹന്‍ എന്നീ അഭിഭാഷകര്‍ ഒന്നിക്കുന്നത്. അധികം കഴിയും മുന്‍പ് ഒരു കേസ് അവരെ രണ്ട് ധ്രുവങ്ങളിലാക്കി.

Vaashi Film

എബിന്‍ മാത്യു ആയി ടൊവിനോയും മാധവിയായി കീര്‍ത്തി സുരേഷും അഭിനയിക്കുന്നു. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ് കുമാറും ഭാര്യ മേനക സുരേഷ്, മകള്‍ രേവതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ജി.രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാനം വിഷ്ണു ജി രാഘവ് തന്നെ. മീ ടു വിഷയത്തെ കുറിച്ചെല്ലാം സിനിമ ഗൗരവത്തോടെ സംസാരിക്കുന്നുണ്ട്. പൊളിറ്റിക്കലി സിനിമ ശക്തമായ വിഷയങ്ങള്‍ സംസാരിക്കുന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. തിയറ്ററില്‍ ഒരു തവണ കാണാവുന്ന സൃഷ്ടിയാകുന്നതും അതിനാലാണ്.

 

 

അനില മൂര്‍ത്തി

Recent Posts

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

2 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

3 hours ago

മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…

4 hours ago

ദിയയ്ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 day ago