Categories: latest news

ശ്രീനിവാസന്റെ ഡാന്‍സില്‍ അഭിപ്രായം പറഞ്ഞ് മമ്മൂട്ടി; അസൂയ കൊണ്ടാണെന്ന് ശ്രീനിവാസന്‍, ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചു !

മമ്മൂട്ടിയും ശ്രീനിവാസനും വളരെ അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹം നടക്കാന്‍ മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെ കുറിച്ച് ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും ഒന്നിച്ചുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങളും ശ്രീനിവാസന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊരു അനുഭവം ശ്രീനിവാസന്‍ വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തങ്ങള്‍ രണ്ട് പേരും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയിലെ ഡാന്‍സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ മമ്മൂട്ടി അഭിപ്രായം പറയാന്‍ വന്നതും അതുകേട്ട് ദേഷ്യം വന്ന് താന്‍ മമ്മൂട്ടിയോട് പൊട്ടിത്തെറിച്ചതും ശ്രീനിവാസന്‍ പറയുന്ന വീഡിയോയാണിത്. വളരെ രസകരമായാണ് ശ്രീനിവാസന്‍ ഈ സംഭവം വിവരിക്കുന്നത്.

Mammootty and Sreenivasan (Film: Thaskaraveeran)

‘ഞാന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ തകര്‍ന്ന പോലെ ഒരാള് നില്‍ക്കുന്നത് ഞാന്‍ കണ്ടു. അത് മറ്റാരുമല്ല, മമ്മൂട്ടി. കാരണം, മമ്മൂട്ടിയും ആ പാട്ടില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് പൊതുവെ ഡാന്‍സില്‍ പുള്ളി പോരാ എന്നൊരു അഭിപ്രായം ഉള്ളതായി പുള്ളിക്ക് തന്നെ അറിയാം. അപ്പോള്‍ എനിക്ക് തോന്നുന്നത് മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ നന്നായി ഞാന്‍ ഡാന്‍സ് ചെയ്താല്‍, അങ്ങനെ വിട്ടാല്‍ ഇവന്‍ അപകടം ചെയ്യും എന്ന് എന്തോ തൊന്നിയിട്ട് ഞാന്‍ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് മമ്മൂട്ടി പറയും. ഇങ്ങനെയാണോ ഡാന്‍സ് ചെയ്യുക, മാറ്റി ചെയ്യ്..അങ്ങനെ ഭയങ്കര പുലിവാലായി. ഞാന്‍ കോണ്‍ഫിഡന്‍സോടെ എനിക്ക് പറ്റാവുന്ന രീതിയിലാണ് ഞാന്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും അങ്ങനെ തോന്നും. എടാ, ഞാന്‍ പറയുന്നത് കേള്‍ക്ക്, മൂന്നാമത്തെ സ്റ്റെപ്പ് ശരിയാക്ക്. മമ്മൂട്ടി പറയുന്നത് കേട്ട് മാസ്റ്റര്‍ക്കും ചെറിയ അഭിപ്രായമൊക്കെ വന്നു. മൂന്നാമത്തെ സ്റ്റെപ്പ് കുറച്ചൂടെ ശരിയാക്കാമെന്ന് പറഞ്ഞു. മൂന്നാമത്തെ സ്റ്റെപ്പ് ശരിയല്ല നിന്റെ എന്ന് മമ്മൂട്ടി പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ലിപ്പ്, പാടുന്ന നേരത്ത് സ്റ്റെപ്പ് മറക്കുന്നു. സ്റ്റെപ്പ് കറക്ട് ആകുമ്പോള്‍ പാട്ട് മറക്കുന്നു എന്നൊക്കെ മമ്മൂട്ടി പറഞ്ഞു. മര്യാദയ്ക്ക് ചെയ്യ്, ഇത് നന്നായി ചെയ്താല്‍ നല്ലതാണ്. അവസാനം എനിക്ക് ഭ്രാന്ത് പിടിച്ചിട്ട് ഞാന്‍ പറഞ്ഞു; ഗ്യാലറിയില്‍ ഇരുന്ന് കളി നിയന്ത്രിക്കാനും കളിയെ പറ്റി അഭിപ്രായം പറയാനും ആര്‍ക്കും പറ്റും. എന്നാല്‍ നിങ്ങള് വന്ന് ചെയ്യ് എന്ന് മമ്മൂട്ടിയോട് ദേഷ്യത്തില്‍ പറഞ്ഞു,’ ശ്രീനിവാസന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

17 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

17 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

17 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

21 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

22 hours ago