Categories: latest news

ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ച ജെറിന്‍ ഇനി മഞ്ജരിയുടെ ജീവിതപങ്കാളി; വിവാഹം നാളെ

പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം.

വിവാഹശേഷം ഇരുവരും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്ക് പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് വിവാഹവിരുന്ന്.

ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം.

Manjari

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച കലാകാരിയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

താമരക്കുരുവിക്ക് തട്ടമിട്, ഒരു ചിരി കണ്ടാല്‍, പിണക്കമാണോ എന്നോടിണക്കമാണോ, ആറ്റിന്‍കരയോരത്ത്, റംസാന്‍ നിലാവിന്റെ, എന്തേ കണ്ണന്, നേരാണേ എല്ലാം നേരാണേ, കൈ നിറയെ വെണ്ണ തരാം, മുറ്റത്തെ മുല്ലേ ചൊല്ല്, കയ്യെത്താ കൊമ്പത്ത്, മഴവില്ലിന്‍ നീലിമ കണ്ണില്‍, ഈറന്‍ മേഘമേ എന്നിവയാണ് മഞ്ജരിയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

3 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

3 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

3 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago