ഉർഫി ജാവേദ് എന്ന പേര് ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് വ്യത്യസ്തമായ വസ്ത്ര ധാരണ രീതികളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
താരം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉർഫിയുടെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയ ഒരിക്കൽകൂടി ആഘോഷമാക്കുകയാണ്.
ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.
കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ് ഉർഫി. അവിടെ നിന്നാണ് വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് സ്വയം വസ്ത്രങ്ങൾ നിർമ്മിച്ച് തുടങ്ങുന്നത്. പിന്നീട് സോഷ്യൽ മീഡിയയൽ തന്റെ സിഗ്നേച്ചർ ആയി അത് വളർത്തിയെടുക്കുകയായിരുന്നു.
സിറ്റി മോണ്ടോസറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉർഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…