ബോളിവുഡിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂർ താര ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ. ബിഗ് സ്ക്രീനിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
കലക്കൻ ലുക്കിൽ വീണ്ടും തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ് താരം. കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളും താരം ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി. ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും ബോളിവുഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…