Categories: Gossips

വിക്രം 400 കോടിയിലേക്ക്; തമിഴില്‍ ഏറ്റവും ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ !

ബോക്സ് ഓഫീസ് വേട്ട തുടര്‍ന്ന് കമല്‍ഹാസന്‍ ചിത്രം വിക്രം. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 350 കോടി കടന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ 400 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നിലവില്‍ 364 കോടി കളക്ട് ചെയ്തു കഴിഞ്ഞു. വെറും 16 ദിവസംകൊണ്ടാണ് ചിത്രം 350 കോടി ക്ലബില്‍ കയറിയത്.

തമിഴില്‍ ഏറ്റവും ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് വിക്രം കുതിച്ചിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. 17 ദിവസം കൊണ്ട് 160 കോടിയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ്.

വിക്രമില്‍ കമല്‍ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങി സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago