മലയാളി പിന്നാണി ഗാനരംഗത്തും ടെലിവഷനിലും സജീവ സാനിധ്യമാണ് റിമി ടോമി. ഒരിക്കലും അവസാനിക്കാത്ത ഉർജ്ജവുമായി സ്റ്റേജ് ഷോകളെ ഇളക്കി മറിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്ക് കൂടിയാണ്. യോഗദിനവും താരം ആഘോഷമാക്കിയിരിക്കുകയാണ്.
മീശ മാധവൻ എന്ന ഹിറ്റ് ചിത്രത്തിലെ ചിങ്ങ മാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി മലയാളം പിന്നാണി ഗാന ലോകത്തേക്ക് കടന്നു വരുന്നത്. ഇതിന് മുൻപ് തന്നെ സ്കൂൾ, കോളെജ് കലോത്സവ വേദികളിലും സ്റ്റേജ് ഷോകളിലും റിമിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
മിനിസ്ക്രീനിൽ അവതാരികയായും വിധികർത്താവായുമെല്ലാം സ്ഥിര സാനിധ്യമാണ് റിമി ടോമി. ആഷിഖ് അബു ചിത്രം അഞ്ച് സുന്ദരികളിലൂടെ അഭിനയ ലോകത്തേക്കും എത്തിയ റിമി ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നെയും ഒരുപാട് ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ റിമി എത്തിയിട്ടുണ്ട്.
38കാരിയായ റിമിയുടെ ജനനം 1983 സെപ്റ്റംബർ 22നാണ്. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം. ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിൽ സ്ഥിര താമസമാണ് താരം. അഭിനേത്രി മുക്ത റിമിയുടെ സഹോദരന്റെ പത്നിയാണ്.
1500ൽ അധികം ഗാനങ്ങളാണ് റിമി ഇതിനോടകം പാടിയത്. മലയാള സിനിമ ലോകത്തും ടെലിവിഷൻ രംഗത്തും ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി ഇന്നും തുടരുകയാണ് ഈ താരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…