മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ നൈല പിന്നീട് സിനിമാ രംഗത്തേക്ക് കടന്നുവരികയായിരുന്നു. സിനിമയ്ക്കൊപ്പം ദുബായില്‍ റേഡിയോ ജോക്കി, സ്റ്റേജ് അവതാരക എന്നീ നിലകളിലെല്ലാം നൈല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് നൈലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ തനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഒരു കഥാപാത്രത്തെ കുറിച്ച് നൈല മനസ്സുതുറന്നു.
Nyla Usha
ഒരു യക്ഷിയുടെ കഥാപാത്രം ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നൈല പറയുന്നു. ‘ എനിക്കൊരു യക്ഷി കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന് ആരെങ്കിലും എന്നെ വിളിക്കണം. ഇംഗ്ലീഷ് സിനിമകളിലൊക്കെ കണ്ടിട്ടില്ലേ…രാവിലെ സാധാരണ പോലെ നടക്കുക. രാത്രി യക്ഷിയെ പോലെ ആകുക. അങ്ങനെ ഒരു കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ട്,’ നൈല പറഞ്ഞു.
എന്തുകൊണ്ട് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിച്ചുകൂടാ എന്ന് ആലോചിക്കാറുണ്ട്. ചുണ്ണാമ്പ് ചോദിക്കുന്ന ടിപ്പിക്കല്‍ മലയാളി പ്രേതമല്ല. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നത് പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ താല്‍പര്യമെന്നും നൈല പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…