50 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയില്‍ സജീവമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. മമ്മൂട്ടി കടുത്ത ദൈവവിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിയുടെ ദൈവവിശ്വാസം എത്രത്തോളം തീവ്രമാണെന്ന് ഒരിക്കല്‍ നവോദയ അപ്പച്ചന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എത്ര തിരക്കുണ്ടെങ്കിലും നിസ്‌കരിക്കാന്‍ സമയം കണ്ടെത്തുന്ന ആളാണ് മമ്മൂട്ടി. ഷൂട്ടിങ് ലൊക്കേഷനില്‍ ആണെങ്കിലും മമ്മൂട്ടി നിസ്‌കരിക്കാനായി സമയം കണ്ടെത്തും. യാത്രകള്‍ക്കിടയില്‍ ആണെങ്കില്‍ തിരക്കൊഴിഞ്ഞ ഏതെങ്കിലും മുസ്ലിം പള്ളിയില്‍ കയറും. ഷൂട്ടിങ് ലൊക്കേഷനില്‍ ആണെങ്കില്‍ സ്വന്തം കാരവനില്‍ കയറി നിസ്‌കരിക്കും. വണ്ടിക്കുള്ളില്‍ എപ്പോഴും നിസ്‌കരിക്കാനായി ഒരു പായ കരുതിവയ്ക്കുന്ന ശീലം മമ്മൂട്ടിക്കുണ്ടെന്നാണ് അപ്പച്ചന്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…