നർത്തകിയായി എത്തി അഭിനേത്രിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയപ്പൻ. ഗ്ലാമറസ് ലുക്കുകളിൽ മിക്കപ്പോഴും കാണാറുള്ള താരത്തിന്റെ ഒരു ഡാൻസ് പെർഫോമൻസ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വേദിയെയും കാണികളെയും ഇളക്കിമറിച്ചുകൊണ്ടുള്ള താരത്തിന്റെ നൃത്തം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഒപ്പം താരത്തിന്റെ ഗ്ലാമറസ് ലുക്കും.
നർത്തകി എന്ന നിലയിലാണ് സാനിയ മലയാളി പ്രേക്ഷകരുടെ മുന്നിൽ ആദ്യം എത്തുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നാലെ സിനിമയിലേക്കും അവസരം ലഭിച്ചു. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ്. സിനിമയിലെ പ്രകടനം താരത്തിന് നിരവധി പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടികൊടുത്തു.
ലൂസിഫർ, പ്രീസ്റ്റ് തുടങ്ങി സൂപ്പർ താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ടാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…