Categories: latest news

പ്രണയിനിയെ ചേര്‍ത്തുപിടിച്ച് വിക്കി, മഞ്ഞയില്‍ സുന്ദരിയായ നയന്‍സ്; ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്

നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്. തായ്‌ലന്‍ഡിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

പരസ്പരം വാരിപുണര്‍ന്ന് നില്‍ക്കുന്ന നയന്‍സിനേയും വിക്കിയേയുമാണ് ചിത്രങ്ങളില്‍ കാണുന്നത്. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് ആരാധകരുടെ പ്രിയതാരം നയന്‍സ് നില്‍ക്കുന്നത്. ഇരുവരും മുഖത്തോട് മുഖം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമാണ്.

‘എന്റെ താരത്തിനൊപ്പം തായ്‌ലന്‍ഡില്‍’ എന്നാണ് ചിത്രത്തിനു വിക്കി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തമിഴില്‍ താരം എന്നാല്‍ ഭാര്യ എന്നാണ് അര്‍ത്ഥം.

ഇന്നലെയാണ് ഇരുവരും ഹണിമൂണിന് വേണ്ടി തായ്‌ലന്‍ഡിലേക്ക് തിരിച്ചത്. തായ്‌ലന്‍ഡ് യാത്രക്കിടെ ഫ്‌ളൈറ്റില്‍ നിന്നുള്ള താരങ്ങളുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്ത് വെച്ചാണ് ഇരുവരും വിവാഹിതരായത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago