Categories: latest news

ഗ്ലാമറസ് ലുക്കിൽ ശാലിൻ സോയ; ചിത്രങ്ങൾ കാണാം

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിൻ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നർത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എൽസമ്മ എന്ന ആൺക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.

ഇപ്പോഴിത ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആക്‌ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാൽ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.

ഫ്യു ഹ്യൂമൻസ് പ്രൊഡക്‌ഷൻ ഹൗസ് ആണ് നിർമാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

7 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

14 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

14 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

14 hours ago