Jagathy and Mallika
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാര്‍. നടി മല്ലികയാണ് ജഗതിയുടെ ആദ്യ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞിട്ടുണ്ട്. മല്ലികയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി സംസാരിച്ചത്.
Jagathy
‘പക്വത കുറവുള്ള പ്രായത്തിലാണ് ആദ്യ പ്രണയം സംഭവിക്കുന്നത്. 16 കഴിഞ്ഞ് 17 ലേക്ക് കടക്കുന്ന പ്രായം. കോളേജില്‍ പഠിക്കുന്ന സമയത്താണ്. 19-ാം വയസ്സില്‍ പ്രണയ സാഫല്യമായി. പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. തമാശ പ്രണയമായിരുന്നില്ല അത്. ആ കുട്ടിയെ തന്നെ വിവാഹം കഴിച്ചു. 11 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധം വേര്‍പ്പെടുത്തി. കാമുകിയെ ചതിച്ചില്ല എന്ന ഒറ്റ തെറ്റേ ഞാന്‍ ചെയ്തുള്ളൂ. അപക്വമായ പ്രായത്തില്‍ ഉണ്ടായ പ്രണയമായി അത് പിന്നീട് തോന്നി. കൗമാരത്തിന്റെ ചാപല്യമായി ആ പ്രണയത്തെ തോന്നുന്നു. പ്രണയം നല്ലത് തന്നെയാണ്. സുഖങ്ങളും ദുഖങ്ങളും ഒന്നിച്ച് പങ്കിടാന്‍ രണ്ട് പേരും തയ്യാറാണെങ്കില്‍ മാത്രം. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ രണ്ട് വഴിക്ക് മാറിയാല്‍ പ്രണയസാഫല്യമാകില്ല. ആദ്യ പ്രണയവും ദാമ്പത്യവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ട അവസ്ഥ വന്നു,’ പഴയൊരു അഭിമുഖത്തില്‍ ജഗതി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…