ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച് മലയാള മനസുകളിൽ ഇടംനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഇതിനോടകം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു ഐശ്വര്യ.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. അതേവർഷം പുറത്തിറങ്ങിയ മായനദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യക്ക് കിടിലൻ ബ്രേക്ക് നൽകി.
പിന്നാലെ വരത്തനും എത്തിയതോടെ ഹിറ്റുകൾ മാത്രം സൃഷ്ടിക്കുന്ന നായികയായി ഐശ്വര്യ മാറി. അതിനിടയിൽ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തിപ്പെട്ടു താരം. 2022ൽ പുറത്തിറങ്ങിയ ഗോഡ്സെയാണ് ആദ്യ തെലുങ്ക് ചിത്രം.
ഐശ്വര്യയുടെ ആറോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ തന്നെ എടുത്ത് പറയേണ്ടത് ബ്രമാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ്. പൂങ്കുഴലി എന്ന ശക്തയായ വനിത കഥാപാത്രത്തിന് ജീവൻ നൽകുന്നത് ഐശ്വര്യയാണ്.
ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ക്രിട്ടിക്സിന്റെയും പ്രശംസ പിടിച്ചുപറ്റാൻ ഐശ്വര്യയ്ക്ക് സാധിച്ചു. ഫിലിം ഫെയർ, സൈമ അടക്കം നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. നിർമ്മാണത്തിലേക്കും ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ് താരം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…