മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാൽ അതിനും ഏറെ മുൻപ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. വ്യത്യസ്തങ്ങളായ ചിത്രങ്ങളും വീഡിയോസുമായി ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി സംവദിക്കാൻ എപ്പോഴും ശ്രീവിദ്യ സമയം കണ്ടെത്താറുണ്ട്. പിറന്നാൾ ദിനത്തിലും തന്റെ ഒരുപിടി മികച്ച ഫൊട്ടോസ് താരം പങ്കുവെച്ചിട്ടുണ്ട്.
ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. നായിക റോളിൽ ശ്രീവിദ്യയെത്തുന്ന മാഫി ഡോണയെന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.
ജസ്റ്റ് മാരീഡ് തിങ്സ് എന്ന വെബ് സീരിസിലും താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. സ്റ്റാർ മാജിക്കിന്റെ രണ്ടാം വരവിലൂടെ മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ശ്രീവിദ്യയും ആരാധകരും.
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…