Categories: Reviews

വാശിയോടെ കേസ് വാദിക്കാന്‍ ശ്രമിച്ച് ടൊവിനോയും കീര്‍ത്തിയും; ശരാശരിയിലൊതുങ്ങി ‘വാശി’, റിവ്യു

പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ മറ്റൊരു ടൊവിനോ ചിത്രം കൂടി. ടൊവിനോയുടെ തന്നെ ഡിയര്‍ ഫ്രണ്ട് ഈയടുത്താണ് റിലീസ് ചെയ്തത്. ഡിയര്‍ ഫ്രണ്ടും തിയറ്ററുകളില്‍ പരാജയമായിരുന്നു. അതിനു പിന്നാലെയാണ് വലിയ പ്രതീക്ഷകളോടെ വാശി റിലീസ് ചെയ്തത്. എന്നാല്‍ പേരിലുള്ള വാശി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയാതെ ചിത്രം ശരാശരിയിലൊതുങ്ങി.

ഒരേ പ്രഫഷനിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വക്കീല്‍ പണിയാണ്. എന്നാല്‍ ഒരു കേസിന്റെ ഭാഗമായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നു. പിന്നീട് കളി കാര്യമാകുന്നു. പ്രഫഷനില്‍ സ്വന്തമായി ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് എബിന്‍ മാത്യു, മാധവി മോഹന്‍ എന്നീ അഭിഭാഷകര്‍ ഒന്നിക്കുന്നത്. അധികം കഴിയും മുന്‍പ് ഒരു കേസ് അവരെ രണ്ട് ധ്രുവങ്ങളിലാക്കി.

Vaashi Film

എബിന്‍ മാത്യു ആയി ടൊവിനോയും മാധവിയായി കീര്‍ത്തി സുരേഷും അഭിനയിക്കുന്നു. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കോടതി രംഗങ്ങളിലൂടെയെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും സിനിമ പരാജയപ്പെടുന്നു.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ് കുമാറും ഭാര്യ മേനക സുരേഷ്, മകള്‍ രേവതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ജി.രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാനം വിഷ്ണു ജി രാഘവ് തന്നെ. മീ ടു വിഷയത്തെ കുറിച്ചെല്ലാം സിനിമ ഗൗരവത്തോടെ സംസാരിക്കുന്നുണ്ട്. പൊളിറ്റിക്കലി സിനിമ ശക്തമായ വിഷയങ്ങള്‍ സംസാരിക്കുന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. തിയറ്ററില്‍ ഒരു തവണ കാണാവുന്ന സൃഷ്ടിയാകുന്നതും അതിനാലാണ്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago