Categories: latest news

നിനക്ക് നിറം കുറവല്ലേ, എന്നിട്ടും ഇത്ര വലിയ രീതിയില്‍ എത്തിയല്ലോ; ഒരു പ്രമുഖ നടി തന്നോട് ചോദിച്ചത് വെളിപ്പെടുത്തി നവ്യ നായര്‍

നിറത്തിന്റെ പേരില്‍ താന്‍ സിനിമ ഇന്‍ഡസ്ട്രിക്കുള്ളില്‍ തന്നെ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നവ്യ നായര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ. സിനിമയില്‍ വന്ന സമയത്ത് തന്റെ നിറത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും തനിക്ക് അപകര്‍ഷതാബോധം ഉണ്ടായിരുന്നെന്നും നവ്യ പറഞ്ഞു.

ഒരിക്കല്‍ വളരെ അറിയപ്പെടുന്ന ഒരു നടി വന്ന് ചോദിച്ചു. നിനക്ക് നിറം കുറവാണല്ലോ, സൗന്ദര്യവും കുറവ്. എന്നിട്ടും എങ്ങനെയാണ് ഇത്രയും സിനിമകള്‍ കിട്ടുന്നതെന്ന്. ഈ ചോദ്യം വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ മനസ്സില്‍ കിടക്കുന്നുണ്ടെന്നും നവ്യ പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago