Dileep
നടന്‍ ദിലീപിനും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വര്‍ഷത്തെ വീസ സ്വീകരിക്കാന്‍ ദിലീപ് ദുബായില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ദിലീപ് ദുബായിലുണ്ടാകും.
നേരത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കാണ് മലയാള സിനിമ മേഖലയില്‍ നിന്ന് ആദ്യം ഗോള്‍ഡന്‍ വീസ ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ കിട്ടി.
Dileep
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. പത്ത് വര്‍ഷമാണ് കാലാവധി. ഈ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീസ പുതുക്കി നല്‍കും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…