തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിന്ദു മേനോന്‍. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സിന്ദു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ജൂണ്‍ 17 നാണ് സിന്ദുവിന്റെ ജനനം. താരത്തിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും സിന്ദു അഭിനയിച്ചു.
ബെംഗളൂരുവിലെ ഒരു മലയാളി കുടുംബത്തിലാണ് സിന്ദുവിന്റെ ജനനം. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും സിന്ദുവിന് അറിയാം. നൃത്തരംഗത്ത് ശ്രദ്ധിക്കപ്പെട്ടതിലൂടെയാണ് സിന്ദു സിനിമയിലേക്ക് എത്തിയത്. 1994 ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം രശ്മിയിലൂടെയാണ് സിന്ദുവിന്റെ അരങ്ങേറ്റം.
ഉത്തമന്‍, ആകാശത്തിലെ പറവകള്‍, മിസ്റ്റര്‍ ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, പകല്‍ നക്ഷത്രങ്ങള്‍ട്വന്റി 20 എന്നിവയാണ് സിന്ദുവിന്റെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
തമിഴ്‌നാട്ടില്‍ ഐടി പ്രൊഫഷണല്‍ ആയ പ്രഭുവിനെ 2003 ഏപ്രില്‍ 25 ന് വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകളും രണ്ട് ആണ്‍മക്കളും ഉണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ സിനിമയുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനീഷ്…