Categories: latest news

ആ പഴയ പാഷന്‍ മമ്മൂക്കയ്ക്ക് ഇപ്പോഴും ഉണ്ട്, ലാലേട്ടന്‍ പക്ഷേ അങ്ങനെയല്ല; സൂപ്പര്‍താരങ്ങളുടെ അഭിനയത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. തുടക്കകാലത്തെ പാഷന്‍ ഇപ്പോഴും മമ്മൂക്കയില്‍ കാണാമെന്നും ലാലേട്ടനില്‍ അങ്ങനെയല്ലെന്നും ഷൈന്‍ പറഞ്ഞു.

നാച്വറല്‍ ആയി കാര്യങ്ങള്‍ ചെയ്യുന്ന ലാലേട്ടനൊപ്പം വളരെ കഷ്ടപ്പെട്ട് സ്വയം ട്രെയ്ന്‍ ചെയ്താണ് ഇപ്പോഴും മമ്മൂക്ക പിടിച്ചുനില്‍ക്കുന്നതെന്നും അത് വലിയൊരു കാര്യമാണെന്നും ഷൈന്‍ പറയുന്നുണ്ട്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shine Tom Chacko

‘നമ്മള്‍ പണ്ടത്തെ മോഹന്‍ലാലിനെ കൊണ്ടുവരാന്‍ ശ്രമിക്കണം എന്ന് പിന്നെ എന്തിനാ പറയുന്നേ? മമ്മൂക്കയ്ക്ക് പക്ഷേ ഇപ്പോഴും ആ പാഷന്‍ ഉണ്ട്. മമ്മൂക്ക ഇപ്പോ അവസാനം ഇറങ്ങിയ പുഴുവിലും അല്ലെങ്കില്‍ ഇന്ന് രാവിലെ വിളിക്കുമ്പോഴും ഷൂട്ടിങ് ലൊക്കേഷനിലാണ് പുള്ളി. ഡെയ്‌ലി ഷൂട്ടിങ് ലൊക്കേഷനില്‍ പോകുന്ന കുറേ ചെറുപ്പക്കാരുണ്ട്. ലാലേട്ടനില്‍ ആ പാഷന്‍ നഷ്ടപ്പെട്ടോ നഷ്ടപ്പെട്ടില്ലേ എന്നുള്ളതല്ല. ലാലേട്ടന്റെ ഹിസ്റ്ററി നമ്മള്‍ എടുത്തുനോക്കുന്ന സമയത്ത് ലാലേട്ടന്‍ നടന്‍ ആകാന്‍ ആഗ്രഹിക്കാതെ വന്ന് നടന്‍ ആയ ആളാണ്. അങ്ങനെയാണ് കേട്ടിട്ടുള്ളത്. പക്ഷേ, മമ്മൂക്ക ആഗ്രഹിച്ച് വന്നിട്ടുള്ള ആളാണ്. അതിന്റെയൊരു വ്യത്യാസമുണ്ട് രണ്ട് പേരും തമ്മില്‍. ലാലേട്ടന് നാച്വറല്‍ ആയി, ബോണ്‍ ആയി തന്നെ ഉണ്ട്. പുള്ളി തന്നെ അറിയാതെ. അതുകൊണ്ടാണ് പുള്ളിക്ക് നാച്വറല്‍ ആയി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു പറ്റുന്നത്. മമ്മൂക്ക പക്ഷേ സ്വയം ട്രെയ്ന്‍ ചെയ്ത് നന്നായി കഷ്ടപ്പെട്ടിട്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. ഇത്രയും കഴിവുള്ള ലാലേട്ടന്റെ കൂടെ പിടിച്ചുനില്‍ക്കുക, ചില സമയങ്ങളില്‍ അതിനും മുകളില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്,’ ഷൈന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മഞ്ജുവിന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നല്ല തെറി കിട്ടി; ദിലീപ്-മഞ്ജു വിവാഹത്തിന് കൂട്ടുനിന്നത് ഈ താരം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

16 hours ago

ബിഗ്‌ബോസില്‍ വിളിച്ചിരുന്നു, താന്‍ പോയില്ല; ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…

16 hours ago

എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

16 hours ago

അനുഷ്‌കയെ മോശമായി ചിത്രീകരിച്ചു; പരാതിയുമായി ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

21 hours ago

സ്റ്റൈലിഷ് ലുക്കുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago