മലയാളത്തിൽ നിന്ന് പോയി തെന്നിന്ത്യയാകെ ഇളക്കിമറിച്ച താരങ്ങളിലൊരാളാണ് ഷംന കാസിം. തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും തിളങ്ങി നിൽക്കുന്ന ഷംനയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാകുന്നു.
മോഡലായും ഡാൻസറായും അഭിനേതാവായുമെല്ലാം തിളങ്ങുന്ന ഷംനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് ഡ്രെസിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
അതേസമയം ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടെടുത്ത് വെക്കാനൊരുങ്ങുകയാണ് താരം. വിവാഹ ജീവിത്തതിലേക്ക് കടക്കുകയാണ് താരം. ഷാനിദ് ആസിഫ് അലിയാണ് വരൻ. ഷംന തന്നെയാണ് വിവാഹ വിശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഗ്ലാമറസ് റോളുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷംന റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അതേസമയം വിവാഹത്തെക്കുറിച്ചോ വരനെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടട്ടില്ല.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഷംനയുടെ വിവാഹ വാർത്തയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. അതേസമയം ഷംനയ്ക്ക് ആശംസകളുമായി സഹപ്രവർത്തകരെത്തി. പേളി മാണി, ശില്‍പ ബാല, റിമി ടോമി, ലക്ഷ്മി നക്ഷത്ര, പ്രിയ മണി, പാരീസ് ലക്ഷ്മി, പ്രിയങ്ക നായര്‍. നീരവ് തുടങ്ങി വലിയ താരനിര ആശംസകളറിയിച്ചു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…