നർത്തകിയായി എത്തി അഭിനേത്രിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയപ്പൻ. ഗ്ലാമറസ് ലുക്കുകളിൽ മിക്കപ്പോഴും കാണാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്.
ബിക്കിനിയിൽ മുൻപ് നടത്തിയ ഒരു ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ബിക്കിനിയണിഞ്ഞ് കടൽ തീരത്ത് കിടക്കുകയാണ് താരം. മല്ലു സ്ക്രീൻ എന്ന ഇൻസ്റ്റാ പേജാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നർത്തകി എന്ന നിലയിലാണ് സാനിയ മലയാളി പ്രേക്ഷകരുടെ മുന്നിൽ ആദ്യം എത്തുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നാലെ സിനിമയിലേക്കും അവസരം ലഭിച്ചു. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ്. സിനിമയിലെ പ്രകടനം താരത്തിന് നിരവധി പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടികൊടുത്തു.
ലൂസിഫർ, പ്രീസ്റ്റ് തുടങ്ങി സൂപ്പർ താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ടാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…