Categories: latest news

കൊച്ചിന്‍ ഹനീഫ മുതല്‍ ദിലീപ് വരെ; മിമിക്രിയില്‍ സിനിമയിലെത്തിയ അഞ്ച് പ്രമുഖ താരങ്ങള്‍

അനുകരണം ഒരു കലയാണ്. മിമിക്രിയിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. അതില്‍ പ്രമുഖരായ അഞ്ച് താരങ്ങളെ പരിചയപ്പെടാം.

1. ജയറാം

കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച പ്രമുഖ താരമാണ് ജയറാം. കലാഭവന്റെ സ്റ്റേജ് ഷോകളില്‍ ജയറാം സ്ഥിര സാന്നിധ്യമായിരുന്നു. സ്റ്റേജ് ഷോകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയിലേക്ക് ജയറാമിന് അവസരം കിട്ടിയത്.

2. ദിലീപ്

മിമിക്രി രംഗത്തുനിന്ന് എത്തി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയ താരമാണ് ദിലീപ്. നാദിര്‍ഷായുമൊന്നിച്ച് സ്റ്റേജ് ഷോകളില്‍ തിളങ്ങിയ ദിലീപ് അതിവേഗമാണ് സിനിമയിലേക്ക് എത്തിയത്. ദേ മാവാലി കൊമ്പത്ത് എന്ന സ്റ്റേജ് ഷോയാണ് ദിലീപിന്റെ കരിയറില്‍ നിര്‍ണായകമായത്.

Dileep

3. സലിംകുമാര്‍

കോളേജ് കാലഘട്ടം മുതല്‍ തന്നെ സ്റ്റേജ് ഷോകളിലും മിമിക്രിയിലും സലിംകുമാര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കൊച്ചിന്‍ കലാഭവനിലും അംഗമായിരുന്നു. ഒടുവില്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി.

4. കലാഭവന്‍ മണി

കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു മണി. അങ്ങനെയാണ് കലാഭവന്‍ മണി എന്ന് അറിയപ്പെട്ടത്. കലാഭവന്‍ സ്റ്റേജ് ഷോകളില്‍ മണി നിറസാന്നിധ്യമായിരുന്നു.

5. കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു ഹനീഫ. സ്റ്റേജ് ഷോകളിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. വില്ലന്‍ വേഷങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന മികച്ച ഹാസ്യ നടനാകാനും ഹനീഫയ്ക്ക് സാധിച്ചു.

 

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago