Categories: latest news

മരക്കാറിന് ശേഷം പ്രിയദര്‍ശന്റെ പുതിയ സിനിമ; നായകന്‍ ഷെയ്ന്‍ നിഗം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രിയദര്‍ശന്‍ പുതിയ സിനിമയുടെ തിരക്കുകളിലേക്ക്. യുവനടന്‍ ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും.

ഷെയ്ന്‍ നിഗത്തിന് പുറമേ യുവതാരങ്ങളായ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Shane Nigam

സിനിമയില്‍ സിദ്ദിഖ്, ജോണി ആന്റണി, മണിയന്‍പിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നായികയ്ക്ക് വേണ്ടിയുള്ള കാസ്റ്റിങ് നടന്നുവരുന്നു.

പുതുതലമുറയില്‍ നിന്നുള്ള താരങ്ങളെ അണിനിരത്തി ആദ്യമായിട്ടാണ് പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യുന്നത്.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 day ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago