Categories: latest news

കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ പുതിയ ഡിമാന്‍ഡുകളുമായി നയന്‍താര !

സിനിമാലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയജോഡികളുടേത്. ഏറെ വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹം കഴിഞ്ഞെങ്കിലും യാത്ര തിരക്കുകളിലാണ് നവദമ്പതികള്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ വീണ്ടും സിനിമ തിരക്കുകളിലേക്ക് പ്രവേശിക്കൂ. ഇരുവരും ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്.

Nayanthara and Vignesh

കല്യാണം കഴിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര ചില ഡിമാന്‍ഡുകള്‍ വെച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റിമേറ്റ് രംഗങ്ങളില്‍ ഇനി താരം അഭിനയിക്കില്ല. വിഘ്‌നേഷുമായുള്ള പ്രണയം പരസ്യമായതിനു പിന്നാലെ നയന്‍സ് ഇന്റിമേറ്റ് രംഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്നങ്ങോട്ടും ഇന്റിമേറ്റ് രംഗങ്ങളില്‍ താരം അഭിനയിക്കില്ലെന്നാണ് വിവരം.

മാത്രമല്ല ഓടിനടന്ന് സിനിമ ചെയ്യാനും താരത്തിന് താല്‍പര്യമില്ല. ഫാമിലി ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നയന്‍സിന്റെ തീരുമാനം. അതിനാല്‍ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറയ്ക്കും. ഒരു സിനിമ കഴിഞ്ഞാല്‍ ചെറിയൊരു ഇടവേളയെടുത്തതിനു ശേഷം മാത്രമേ നയന്‍താര ഇനി അടുത്ത സിനിമ ചെയ്യൂ. തുടര്‍ച്ചയായി സിനിമ ചെയ്യുന്നത് താരം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago