Categories: latest news

‘ഈ പണം കൊണ്ട് എന്റെ കടമെല്ലാം തിരിച്ചടക്കും, മതിയാകുവോളം ഭക്ഷണം കഴിക്കും’; വൈകാരിക പ്രതികരണവുമായി കമല്‍ഹാസന്‍

കമല്‍ഹാസന്‍ നായകനായ വിക്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമായി മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതുവരെ ഏകദേശം 315 കോടിയാണ് വിക്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വിക്രം 150 കോടിക്ക് അടുത്ത് നേടി.

കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. സിനിമ വന്‍ ഹിറ്റായതോടെ സംവിധായകന്‍, സഹ സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ സമ്മാനങ്ങള്‍ നല്‍കി. സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറാണ് കമല്‍ഹാസന്‍ സമ്മാനിച്ചത്.

Kamal Haasan (Vikram)

ഇപ്പോള്‍ ഇതാ വിക്രം നല്‍കിയ സാമ്പത്തിക വിജയത്തെ കുറിച്ച് കമല്‍ഹാസന്‍ മനസ്സുതുറക്കുകയാണ്. ഈ പണം കൊണ്ട് തന്റെ എല്ലാ കടങ്ങളും വീട്ടുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

‘ ഈ പണം കൊണ്ട് ഞാന്‍ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നതുവരെ ഭക്ഷണം കഴിക്കും. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുന്നവിധം സഹായം നല്‍കും. അതിനുശേഷം ഒന്നും ബാക്കി ഇല്ലെങ്കില്‍ ഇനി കൊടുക്കാന്‍ ഇല്ല എന്ന് പറയും,’ കമല്‍ഹാസന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago